ad
Deshabhimani

അങ്കമാലിയിൽ നടുറോഡിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്; യുവതി ഗുരുതരാവസ്ഥയിൽ

angamalyhusstabswife
വെബ് ഡെസ്ക്

Published on Sep 30, 2025, 03:31 PM | 1 min read

കൊച്ചി: അങ്കമാലിയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ശ്രീമൂലനഗരം സ്വദേശി റിയക്കാണ് പരിക്കേറ്റത്. ഭർത്താവ് ജിനുവാണ് റിയയെ കുത്തിയത്. സംഭവത്തിന് പിന്നാലെ ജിനു ഓടി രക്ഷപ്പെട്ടു.


മൂക്കന്നൂർ ഫെറോന പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിയ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home