ad
Deshabhimani

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

humantrafficking

ബിലാൽ

വെബ് ഡെസ്ക്

Published on May 22, 2026, 06:49 AM | 1 min read

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്നറിയപ്പെടുന്ന ശ്രീകുമാറാണ് അറസ്റ്റിലായത്.


പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ട്. അതിജീവിതയുടെ മൊഴിയെ തുടർന്നാണ് അറസ്റ്റ്. കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ ഇതിനോടകം പിടികൂടിയിരുന്നു. മുഖ്യപ്രതി സിന്ധുവിനെ ജൂൺ 4 വരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home