ad
Deshabhimani

print edition കുഴിയിൽ വീണ് സൈക്കിൾ യാത്രികന്റെ മരണം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kerala human rights commission
വെബ് ഡെസ്ക്

Published on Sep 03, 2026, 01:01 AM | 1 min read

ആലപ്പുഴ : കനാൽ നവീകരണത്തിനെടുത്ത കുഴിയിൽവീണ് സൈക്കിൾയാത്രികൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുമരാമത്തുവകുപ്പ് (റോഡ്സ്) എക്‍സിക്യൂട്ടീവ് എൻജിനിയർ അന്വേഷണം നടത്തി ഒരാഴ്‍ചയ്‍ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി ഗീത നിർദേശിച്ചു. 16ന് കേസ് പരിഗണിക്കും.


കീബോർഡ് ആർട്ടിസ്‌റ്റ്‌ മംഗലം വടക്കേ തയ്യിൽ സ്വദേശി മഹേഷ് (66) ആണ് മരിച്ചത്. കണ്ണൻ വർക്കി പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. കനാൽതീരത്ത് സംരക്ഷണഭിത്തിയും വഴികളും നിർമിക്കാൻ രണ്ടാൾ താഴ്‍ചയിൽ കുഴിയെടുത്തിരുന്നു. ബീച്ചിലേക്ക് ധാരാളം വാഹനങ്ങളും യാത്രക്കാരും പോകുന്ന തിരക്കേറിയ റോഡാണിത്. യാത്രക്കാരുടെ സുരക്ഷയ്‍ക്ക് ഒരു റിബൺ വലിച്ചുകെട്ടിയതല്ലാതെ മറ്റൊരു സുരക്ഷാസംവിധാനവും ഒരുക്കിയിട്ടില്ലെന്ന് പരാതിയുണ്ട്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‍ത കേസിലാണ് നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home