ad
Deshabhimani

കേരള സർവകലാശാല താൽകാലിക വി സിക്ക് കനത്ത തിരിച്ചടി; വിദ്യാർഥി യൂണിയന് തുടരാമെന്ന് ഹൈക്കോടതി

SFI Mohannan Kunnummal Kerala High Court
വെബ് ഡെസ്ക്

Published on Feb 12, 2026, 04:32 PM | 1 min read

കൊച്ചി: കേരള സർവകലാശാല വിദ്യാർഥി യൂണിയനെ കാലാവധി തീരുംമുന്നേ അസാധുവാക്കിയ താൽകാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കനത്ത തിരിച്ചടി. യൂണിയന് കാലാവധി അവസാനിക്കുംവരെ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർവകലാശാല ഫണ്ട് അനുവദിച്ച കലോത്സവം ഉൾപ്പെടെയുള്ള പരിപാടികൾ നടത്താം. യൂണിയൻ പ്രവർത്തനങ്ങൾ മരവിപ്പിച്ച താൽകാലിക വി സിയുടെ നടപടി കോടതി സ്റ്റേ ചെയ്തു. വി സിയുടെ നടപടി ചോദ്യംചെയ്ത് എസ്എഫ്ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.


മോഹനൻ കുന്നുമ്മലിന്റെ വിദ്യാർഥിദ്രോഹ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് യൂണിയനെ അസാധുവാക്കിക്കൊണ്ട് പ്രതികാര നടപടി സ്വീകരിച്ചത്. ഈ മാസം 28 വരെയാണ്‌ യൂണിയന്റെ കാലാവധി. നാടകോത്സവം, ഫിലിം ഫെസ്റ്റിവൽ, വിദ്യാർഥി കോൺക്ലേവ്‌ തുടങ്ങിയ പരിപാടികൾ യൂണിയൻ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ യൂണിയനെ അസാധുവാക്കിയതോടെ ഈ പരിപാടികളും മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു.


കേരള സർവകലാശാല യൂണിയൻ യുവജനോത്സവം അടിയന്തരമായി നടത്തുക, ഇന്റർ യൂണിവേഴ്സിറ്റി കായികമേളയിൽ പങ്കെടുത്തവർക്ക് ടിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home