ad
Deshabhimani

പാലക്കാട് വൻ സ്ഫേടക വസ്തു ശേഖരം പിടികൂടി

palakkad explossives
വെബ് ഡെസ്ക്

Published on Feb 04, 2026, 10:32 PM | 1 min read

പാലക്കാട്‌: തമിഴ്‌നാട്ടിൽനിന്ന്‌ തണ്ണിമത്തന്റെ മറവിൽ പിക്കപ്പ്‌ ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. ബുധനാഴ്ച രാത്രി ഒമ്പതിന്‌ പാലക്കാട്‌ നഗരത്തിൽ മെഡിക്കൽ കോളേജിന്‌ സമീപം സ‍ൗത്ത്‌ പൊലീസ്‌ നടത്തിയ വാഹനപരിശോധനയിലാണ്‌ വൻ സ്ഫോടക ശേഖരം പിടിച്ചത്‌.


palakkad


സംശയംതോന്നി പൊലീസ്‌ കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോയി. വാഹനം പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ്‌ സ്ഫോടകവസ്തു കണ്ടെത്തിയത്‌. അ​ഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ജലാറ്റിൻസ്റ്റിക്‌ എന്ന സ്ഫോടക വസ്തുവാണെന്നാണ്‌ പ്രാഥമിക വിവരം. തമിഴ്‌നാട്‌ സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിന്‌ ശേഷം അറസ്റ്റ്‌ രേഖപ്പെടുത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home