ad
Deshabhimani

വാഹനത്തിന് എത്ര ചെലാനുകൾ അടയ്ക്കാനുണ്ട്?; അറിയാം എളുപ്പത്തിൽ

mvd challan.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 05:05 PM | 1 min read

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴകൾ പകുതി തുകയ്‌ക്ക് തീർപ്പാക്കാനുള്ള അദാലത്ത് 30ന് അവസാനിക്കാനിരിക്കെ, വാഹനത്തിന് പിഴയുണ്ടോ എന്ന് അറിയാൻ എളുപ്പമാര്‍ഗയുമായി മോട്ടോർ വാഹനവകുപ്പ്. ചെലാൻ ഉണ്ടോ എന്നറിയാൻ ക്യുആർ കോഡ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ഇത് സ്കാൻ ചെയ്ത് വണ്ടിയുടെ നമ്പർ നൽകികഴിഞ്ഞാൽ ചലാൻ വിവരങ്ങൾ അറിയാം. പലർക്കും വാഹനത്തിന് ചെലാൻ ഉള്ള കാര്യം പല കാരണങ്ങൾ കൊണ്ടും (പ്രത്യേകിച്ച് മൊബൈൽ നമ്പർ അപ്ഡേറ്റ് ആവാത്തതിനാൽ) അറിയാൻ കഴിയാത്ത അവസ്ഥ ഉണ്ടെന്ന് എംവിഡി പറയുന്നു. ഇതിന് പിന്നാലെയാണ് ക്യുആർ കോഡ് പങ്കുവെച്ചത്.


2024 ഡി സംബർ 31 വരെ ലഭിച്ചിട്ടുള്ള മോട്ടോർവാഹന പിഴകൾ 50 ശതമാനംവരെ ഇളവോടെ അടച്ചുതീർക്കാനുള്ള അവസരം 30 തീരാനിരിക്കെയാണ് നടപടി. രാവിലെ 10 മുതൽ ഒന്നുവരെ ആർടി ഓഫീസുകളിൽ എത്തി സേവനം പ്രയോജന പ്പെടുത്താം. https://services.mvd.kerala.gov.in എന്ന സൈറ്റ് വഴിയും അപേക്ഷ നൽകി വാഹന ഉടമകൾക്ക് പിഴ അടയ്ക്കാം. ഗതാഗത നിയമലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പൊലീസും മോട്ടോർ വാഹനവകുപ്പും കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക. കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ആനുകൂല്യം ലഭിക്കില്ല.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home