ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വീട്ടമ്മ മരിച്ചു

കോട്ടയം: ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴയിലാണ് സംഭവം. വാഴക്കുളം സ്‌റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്‌റ്റിൻ (52) ആണ് മരിച്ചത്. വിൽപ്പനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.
ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ അബദ്ധവശാൽ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് മകൻ നോക്കിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റെജിമോൾ സ്വന്തമായി തുടങ്ങിയ സ്‌ഥാപനമായിരുന്നു സ്‌റ്റാർ ചപ്പാത്തി കട. സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിലായിരുന്നു റെജിമോളും മക്കളും താമസിച്ചിരുന്നത്. ഭർത്താവ് ജസ്റ്റിൻ മരിച്ചതിനെ തുടർന്നാണ് റെജിമോൾ സ്‌റ്റാർ ചപ്പാത്തി കട ആരംഭിച്ചത്.










0 comments