ad
Deshabhimani

മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി; യാത്രക്കാർ സുരക്ഷിതർ

boat capsize manroe
വെബ് ഡെസ്ക്

Published on May 24, 2026, 07:38 PM | 1 min read

കൊല്ലം: കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം. ബോട്ടിൽ ഇരുപതിലധികം യാത്രക്കാരുണ്ടായിരുന്നെങ്കിലും സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം മൂലം വലിയൊരു ദുരന്തം ഒഴിവായി. ബോട്ടിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. കനത്ത മഴയിലും കാറ്റിലും പെട്ട് ബോട്ട് മുങ്ങുകയായിരുന്നു.


പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്നാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. ഹൗസ് ബോട്ട് ഭാഗികമായി മുങ്ങുന്നത് കണ്ട് നാട്ടുകാർ വള്ളങ്ങളുമായി ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. ബോട്ടിന്റെ താഴ്ഭാഗത്തുനിന്ന് വെള്ളം ഉള്ളിലേക്ക് കയറിയതാകാം ബോട്ട് മുങ്ങാൻ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home