ad
Deshabhimani

കോഴിക്കോട് ക്ഷേത്രോത്സവത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

CALICUT WOMEN

Photo : Special Arraingment

വെബ് ഡെസ്ക്

Published on Apr 24, 2026, 10:13 PM | 1 min read

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയിൽ എംഎൻ ഷാജുവിന്റെ ഭാര്യ കെപി ഷൈനി (52) ആണ് മരിച്ചത്. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ശിവഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.


ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഷൈനി ഉൾപ്പെടെ പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്. നൃത്തം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷൈനി സ്റ്റേജിന് പിന്നിലേക്ക് മാറുകയും ഉടൻതന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ പാലാഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ടി സതിയാണ് മാതാവ്. മക്കൾ ഡോ. സ്നേഹ,സപ്ത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home