പാചകം ചെയ്യുന്നതിനിടെ വിറകടുപ്പിൽ നിന്ന് തീപടർന്നു; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ശ്രീക്കുട്ടി
ചേർത്തല: പാചകം ചെയ്യുന്നതിനിടെ വിറകടുപ്പിൽ നിന്ന് തീപിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേവെളിയിൽ ശ്രീക്കുട്ടി (45) യാണ് മരിച്ചത്. 18-ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പിൽ തീപിടിപ്പിച്ചശേഷം, സാധനം മുകളിൽ നിന്ന് എടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോൾ ശ്രീക്കുട്ടിയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു.
ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് ശ്രീക്കുട്ടി മരണത്തിന് കീഴടങ്ങിയത്. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മകൻ: അഭിജിത് (ടിഎംഎംസി ചേർത്തല).










0 comments