ad
Deshabhimani

print edition സെൻസസ്‌: വിവരശേഖരണം സമാപിച്ചു

Census 2027

File Photo

വെബ് ഡെസ്ക്

Published on Jul 31, 2026, 12:33 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സെൻസസിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള വിവരശേഖരണം വ്യാഴാഴ്‌ച സമാപിച്ചു. ആകെ 200 കെട്ടിടം വീതമുള്ള 59,300 സെൻസസ്‌ ബ്ലോക്കുകളായി തിരിച്ചായിരുന്നു പ്രവർത്തനം. 61,282 എന്യൂമറേറ്റർമാരും 10,189 സ‍ൂപ്പർവൈസർമാരും പങ്കാളികളായി.


സെൻസസ്‌ ജോലിക്ക്‌ നിയോഗിച്ചവരിൽ ബഹുഭൂരിപക്ഷവും അധ്യാപകരായിരുന്നു. ഓൺലൈനായി സ്വയം വിവരങ്ങൾ സമർപ്പിക്കാനും അവസരമുണ്ടായിരുന്നു. രണ്ടാംഘട്ടമായി ജനസംഖ്യ കണക്കെടുപ്പ്‌ 2027 ഫെബ്രുവരി, മെയ്‌ മാസങ്ങളിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home