ad
Deshabhimani

print edition കനത്ത ചൂട്‌; ജാഗ്രത

pravu.

തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ കെട്ടിനിർത്തിയ വെള്ളം കുടിക്കുന്ന 
പ്രാവ് . ഫോട്ടോ: നിലിയ വേണു​ഗോപാൽ

വെബ് ഡെസ്ക്

Published on Apr 18, 2026, 02:19 AM | 1 min read

തിരുവനന്തപുരം: hot weather ചങ്ങനാശേരിയിലും മൂന്നാറിലും എട്ടും കൊട്ടാരക്കര, കോന്നി, പൊന്നാനി എന്നിവിടങ്ങളിൽ ഏഴും അൾട്രാ വയലറ്റ്‌ സൂചികകളാണ് രേഖപ്പെടുത്തിയത്. ഒരാഴ്‌ചകൂടി സമാനസ്ഥിതി തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. തിങ്കളാഴ്‌ചയോടെ ഒറ്റപ്പെട്ട വേനൽമഴ പെയ്‌തേക്കും.

തെക്കൻ ജില്ലകളിലാണ്‌ കൂടുതൽ സാധ്യത. ഞായറാഴ്‌ചവരെ പാലക്കാട് ജില്ലയിൽ 40 ഡിഗ്രിവരെയും കൊല്ലത്ത്‌ 39 ഡിഗ്രിവരെയും കോട്ടയത്ത്‌ 38 ഡിഗ്രിവരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ 37 ഡിഗ്രിവരെയും താപനില ഉയരാം. സാധാരണയെക്കാൾ മൂന്നു ഡിഗ്രിവരെ അധികമാണിത്‌. അൾട്രാ വയലറ്റ്‌ രശ്‌മികള്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത്‌ ചര്‍മ, നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന്‌ വിദഗ്‌ധർ അറിയിച്ചു.

അൾട്രാ വയലറ്റ്‌ രശ്‌മികൾ കോശങ്ങളുടെ ഡിഎന്‍എ നശിപ്പിച്ച് കാന്‍സറിനടക്കം കാരണമായേക്കാം. ചര്‍മത്തിന്റെ നിറം മാറ്റം, ചുളിവ് തുടങ്ങിയവയ്‌ക്കും സാധ്യത. പ്രതിരോധശേഷിയെയും ബാധിക്കാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home