print edition വീട്ടിലെ ലിഫ്‌റ്റിൽ തല കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം

എ എം മാത്തുക്കുട്ടി
പത്തനംതിട്ട : വീട്ടിൽ സ്ഥാപിച്ച ലിഫ്റ്റിൽ തല കുടുങ്ങി കെഎസ്‌ആർടിസി മുൻ ജീവനക്കാരൻ കടമ്മനിട്ട കല്ലേലിമുക്കിൽ അടയ്‌ക്കമാവുങ്കൽ എ എം മാത്തുക്കുട്ടി (75) മരിച്ചു. ലിഫ്റ്റിൽ മുകൾനിലയിലേക്ക് പോകുന്പോൾ വശത്തെ പൈപ്പിൽ തല കുടുങ്ങുകയായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12.40 ഓടെയാണ് അപകടം. ലിഫ്‌റ്റിൽനിന്ന് തല പുറത്തേക്ക് ഇട്ടതാകാം അപകടകാരണമെന്നാണ് നിഗമനം.
മാത്തുക്കുട്ടിയെ കാണാതെ ഭാര്യ സൂസമ്മ അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. പത്തനംതിട്ടയിൽനിന്നെത്തിയ അഗ്നിരക്ഷാസേന പൈപ്പ് മുറിച്ചുമാറ്റിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുമ്പ് മാത്തുക്കുട്ടിയുടെ കൈ ലിഫ്‌റ്റിൽ കുടുങ്ങിയിട്ടുണ്ട്. വീട്ടിൽ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണുള്ളത്. മക്കൾ: ജോമോൻ (കാനഡ), ജിസ (അയർലൻഡ്). മരുമക്കൾ: സുബി (കാനഡ), ബിബിൻ (അയർലൻഡ്).











0 comments