പകർച്ചപ്പനി: ആലുവയിൽ ജ്യോതി നിവാസ് സ്കൂൾ മൂന്ന് ദിവസത്തേക്ക് അടച്ചു

ആലുവ: പകർച്ചപ്പനിയെ തുടർന്ന് ആലുവയിലെ ജ്യോതി നിവാസ് സ്കൂൾ മൂന്ന് ദിവസത്തേക്ക് അടച്ചു. ഏഴ് വിദ്യാർഥികൾക്കാണ് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എച് വൺ എൻ വൺ അടക്കമുള്ള പനി പടരുന്ന പശ്ചാത്തലത്തിലാണ് സ്കൂൾ താൽക്കാലികമായി അടച്ചത്.
വെണ്ണല ഹെെസ്കൂളിൽ അഞ്ചാം ക്ലാസ് മാത്രം ഓൺലെെൻ ആക്കി മാറ്റിയിട്ടുണ്ട്.അഞ്ചാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്ക് എച് വൺ എൻ വൺ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അഞ്ചാം ക്ലാസ് ഓൺലെെനാക്കിയത്. മറ്റ് ക്ലാസുകളൊക്ക പതിവുപോലെ തന്നെ നടക്കും. പനി ബാധിച്ചവർ ഒരു കാരണവശാലും സ്കൂളിലെത്തരുതെന്നും നിർദേശമുണ്ട്.
അതേസമയം, സ്കൂൾ അടച്ചിടാൻ ആർക്കും നിർദേശം നൽകിയിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. സ്കൂളുകൾ അവരവരുടെ സ്വയം സുരക്ഷയുടെ പശ്ചാത്തലത്തിലാണ് സ്കൂൾഅടക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.










0 comments