ad
Deshabhimani

print edition വികസനക്കുതിപ്പിൽ മലയോര ഹൈവേ: 476 കിലോമീറ്റർ പൂർത്തിയായി‌

P A Muhammad Riyas
avatar
എസ് കിരൺബാബു

Published on Feb 15, 2026, 12:42 AM | 2 min read

തിരുവനന്തപുരം: മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ മലയോര ഹൈവേ നിർമാണം സംസ്ഥാനത്ത് അതിവേഗം മുന്നേറുന്നു. കാസർകോട് നന്ദാരപ്പടവുമുതൽ തിരുവനന്തപുരം പാറശാലവരെ നീളുന്ന 1179 കിലോമീറ്റർ മലയോര ഹൈവേയുടെ 476 കിലോമീറ്റർ നിർമാണം പൂർത്തിയായി. 3867 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഉന്നതനിലവാരത്തിലാണ് നിർമാണം. ഇതുവരെ 1300 കോടി രൂപ നിർമാണത്തിന്‌ ചെലവായി.


രണ്ടുവരിയായി 12 മീറ്റർ വീതിയിൽ നിർമിക്കുന്ന മലയോര പാതയിലേത്‌ മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിങ്ങുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളുമാണ്‌. ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പാത രാജ്യത്തിനുതന്നെ അഭിമാനമാണ്. ഒരു സംസ്ഥാനം ആദ്യമായാണ് പൂർണമായും മലയോരത്തുകൂടി കടന്നുപോകുന്ന നീണ്ടപാത നിർമിക്കുന്നത്. വികസനസാധ്യത തിരിച്ചറിഞ്ഞ ജനം സൗജന്യമായാണ് ഭൂമി വിട്ടുനൽകിയത്. പദ്ധതി പൂർത്തിയാകുന്നതോടെ ഒറ്റപ്പെട്ടുകിടക്കുന്ന മലയോര പ്രദേശങ്ങൾ വികസിക്കും. മലഞ്ചരക്കുകളുടെ വിപണനം എളുപ്പമാകും. ഭൂമിയുടെ വില പലമടങ്ങ് വർധിക്കും.


മലയോര ഹൈവേ നിർമാണത്തിനായി ചിട്ടയായ പ്രവർത്തനമാണ് പൊതുമരാമത്ത് വകുപ്പ്‌ നടത്തുന്നത്. വിവിധ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ച് ഓരോ റീച്ചിലും പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിന് പതിവായി യോ​ഗം ചേരുന്നുണ്ട്. വകുപ്പ് തലത്തിൽ ആഴ്ചയിൽ അവലോകനവും ആസൂത്രണവും 
നടത്തുന്നുമുണ്ട്


പൂർത്തിയായ റീച്ചുകൾ


  • തിരുവനന്തപുരം: കള്ളിക്കാട് –-പാറശാല - ഒന്നാംഘട്ടം (15.4 കി.മീ), കള്ളിക്കാട് –പാറശാല രണ്ടാംഘട്ടം (7.45 കി.മീ), കുടപ്പനമൂട് –-വാഴിച്ചൽ (2.5 കി.മീ), കൊല്ലായിൽ–-ചല്ലിമുക്ക് (21.08 കി.മീ), പെരിങ്ങമ്മല–-പാലോട് (3.5 കി.മി),

  • കൊല്ലം: ചല്ലിമുക്ക് –- പുനലൂർ കെഎസ്ആർടിസി (46.1 കി.മി)

  • പത്തനംതിട്ട: പത്തനാപുരം- –-പ്ലാച്ചേരി (47.67 കി.മീ)

  • ഇടുക്കി: കുട്ടിക്കാനം – ചപ്പാത്ത് (19.0 കി.മി), പീരുമേട് -–- ദേവികുളം -ഒന്നാംഘട്ടം (12.7 കി.മി) പീരുമേട് -–- ദേവികുളം -രണ്ടാംഘട്ടം (2.9 കി.മി), പീരുമേട് -–- ദേവികുളം മൂന്നാം ഘട്ടം (5.45 കി.മി),

  • തൃശൂർ: പട്ടിക്കാട്–- -വിലങ്ങന്നൂർ (5.3 കി.മി)

  • മലപ്പുറം: പൂക്കോട്ടുംപാടം–- കാളികാവ് -ഒന്നാംഘട്ടം (8.7 കി.മി), പൂക്കോട്ടുംപാടം–- മൈലാടി പാലം - (10.9 കി.മീ)

  • കോഴിക്കോട്: കോടഞ്ചേരി–-കക്കാടംപൊയിൽ (27.77 കി. മീ),

  • കാസർകോട്: നന്ദാരപ്പടവ് -–- ചേവാർ (23 കി.മീ), കോളിച്ചാൽ –--ഇടപ്പറമ്പ് (21 കി.മീ)‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home