print edition മിലിന്ദിനൊപ്പം നാടോടും ; ഹില്‍ ഹൈവേ റണ്‍ ഇന്ന്

കട്ടപ്പന
പീരുമേട്–ദേവികുളം മലയോര ഹൈവേയുടെ ഭാഗമായി കിഫ്ബി മുഖേന 235 കോടി രൂപ ചെലവഴിച്ച് നിർമിച്ച കുട്ടിക്കാനം–ചപ്പാത്ത്-–കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥം ദീർഘദൂര ഓട്ടക്കാരൻ മിലിന്ദ് സോമന്‍ നയിക്കുന്ന ഹില്‍ ഹൈവേ റണ്‍ ഞായറാഴ്ച നടക്കും.
രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരം മിലിന്ദ് ഓടും. വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്‌കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ അണിനിരക്കും. ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കാന്‍ രണ്ടായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചപ്പാത്തില്‍നിന്ന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയം വരെ മിലിന്ദ് സോമനെ തുറന്ന വാഹനത്തില്‍ സ്വീകരിക്കും. പകല്‍ 11ന് റോഡ്‌നിര്‍മാണ പൂര്‍ത്തീകരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും.










0 comments