പ്രിൻസിപ്പൽമാർക്കുള്ള പുതിയ മാനദണ്ഡം കൊണ്ടുവരും
print edition ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം ; മാനദണ്ഡം പരിഷ്‌കരിക്കുന്നു , കരട് തയ്യാർ


ബിജോ ടോമി
Published on Nov 26, 2025, 01:41 AM | 1 min read
തിരുവനന്തപുരം
സർക്കാർ സ്‌കൂളുകളിലെ ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന്റെ പരിഷ്‌കരണവും പ്രിൻസിപ്പൽമാർക്കുള്ള പുതിയ മാനദണ്ഡവും അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദേശപ്രകാരമാണ് അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ നടപടി. ഇതിന്റെ കരട് തയ്യാറായി. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് നിലവിൽ മാനദണ്ഡമില്ല. ഇതിൽ ഓൺലൈനിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ കരട് ഉടൻ പൂർത്തിയാകും.
ഡിസംബർ ആദ്യവാരം അധ്യാപക സംഘടനകളുടെ യോഗം ചേർന്ന് അന്തിമ മാനദണ്ഡം നിശ്‌ചയിക്കും. 2016 മുതലാണ് സർക്കാർ ഹയർസെക്കൻഡറി അധ്യാപകർക്ക് നിർബന്ധ സ്ഥലംമാറ്റം നിലവിൽവന്നത്. അഞ്ചുവർഷം ഒരു സ്കൂളിൽ പ്രവർത്തിച്ചാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കണം. സ്വന്തം ജില്ലയിൽ അഞ്ച് വർഷം പ്രവർത്തിച്ചാൽ മുൻഗണന അനുസരിച്ച് പുറത്ത് ജോലി ചെയ്യണം. എന്നാൽ, പ്രിൻസിപ്പൽമാർക്ക് ഇത് ബാധകമല്ല. സ്വയം സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്നത് വരെയോ വിരമിക്കുന്നത് വരെയോ ഒരേ സ്‌കൂളിൽ തുടരുന്ന സാഹചര്യമുണ്ട്. പുതിയ തീരുമാനം വരുന്നതോടെ ഇതിന് പരിഹാരമാകും.











0 comments