ad
Deshabhimani

ഹയർ സെക്കൻഡറി: 10 കുട്ടികൾ ഉണ്ടെങ്കിൽ അറബിക് അധ്യാപക തസ്‌തിക

teacher
വെബ് ഡെസ്ക്

Published on Jun 10, 2025, 12:12 AM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറിയിൽ അറബിക്‌ അധ്യാപകർക്ക്‌, പഠനത്തിന്‌ 10 കുട്ടികൾ ഉണ്ടെങ്കിൽ തസ്തിക സൃഷ്ടിച്ച് നിയമന അംഗീകാരം നൽകുന്നതിന്‌ നിർദേശിച്ച്‌ ഉത്തരവ്‌. 2023 –- -24ലെ തസ്തിക നിർണയത്തിൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അധ്യാപകനെ നിലനിർത്താം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുതിയ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്‌.


1998ലെ സർക്കാർ ഉത്തരവനുസരിച്ച്‌ ഹയർ സെക്കൻഡറിയിൽ അറബിക്, ഉറുദു, തമിഴ്, കന്നട ഉൾപ്പെടെയുള്ള ഉപഭാഷകൾ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികൾ മതിയെന്ന് നിർദേശിച്ചിരുന്നു. എന്നാൽ 2014, 2015, 2016 അധ്യയന വർഷം ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയ കത്തിൽ അറബിക് തസ്തികയ്ക്ക്‌ 25 കുട്ടികൾ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഒരു സർക്കാർ ഉത്തരവിന് കത്തിലൂടെ ഭേദഗതി വരുത്തുന്നത് നിയമപരമായി നിലനിൽക്കില്ല. ഇത്‌ സംബന്ധിച്ച കേസുകളിൽ 1998ലെ ഉത്തരവ്‌ പ്രകാരം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ്‌ കുട്ടികളുടെ എണ്ണത്തിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home