ad
Deshabhimani

അതിവേഗ റെയിൽ: ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകാതെ റെയിൽവേ മന്ത്രി

John Brittas.jpg

ഡോ ജോൺ ബ്രിട്ടാസ് എംപി

വെബ് ഡെസ്ക്

Published on Mar 13, 2026, 04:00 PM | 1 min read

ന്യൂഡൽഹി : രാജ്യസഭയിൽ ജോൺ ബ്രിട്ടാസിൻറെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്രം. കേരളത്തിന്റെ അതിവേ​ഗ റെയിൽപാതയെക്കുറിച്ച് ഇ ശ്രീധരൻ നടത്തിയ സാധ്യതാപഠനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് കേന്ദ്ര റെയിൽവേ മന്ത്രി കൃത്യമായ മറുപടി നൽകാതിരുന്നത്.


ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേ​ഗ റെയിൽപാതക്ക് ആര് ഡിപിആർ തയ്യാറാക്കുമെന്ന ചോദ്യത്തിനും മന്ത്രിക്ക് മറുപടിയില്ല. പതിവു പോലെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുൻ സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ വീണ്ടും എടുത്തു പറയാനാണ് കേന്ദ്ര റെയിൽവേ മന്ത്രി ഇത്തവണയും ശ്രമിച്ചത്.


നേമം റെയിൽവേ ടെർമിനലിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയില്ല. മൂന്ന് നിർദിഷ്ട പദ്ധതികളിൽ ഏതാണ് കേരളത്തിന് അനുവദിക്കുക എന്ന് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി നേരിട്ട് ചോദിച്ചപ്പോൾ പദ്ധതി വിഹിതത്തെക്കുറിച്ച് പറഞ്ഞ് തടിതപ്പാനാണ് മന്ത്രി ശ്രമിച്ചത്.


കേരളത്തിന് പദ്ധതികൾ അനുവദിക്കാൻ താല്പര്യമില്ലാത്ത പോലെയായിരുന്നു മന്ത്രിയുടെ മറുപടികൾ. കേന്ദ്രം കേരളത്തിനെ നിരന്തരം അവ​ഗണിക്കുകയാണെന്ന സത്യം മറച്ചുവച്ച് കേരളത്തിൽ കോൺ​ഗ്രസും ഇടതുപക്ഷവും മാറി ഭരിക്കുന്നതു കൊണ്ടാണ് പദ്ധതികൾ നടപ്പിലാകാത്തത് എന്ന വിചിത്രവാദമാണ് മന്ത്രി മുന്നോട്ട് വെച്ചത്. ബിജെപിക്ക് കേരളത്തിന്റെ വികസന കാര്യത്തിൽ താല്പര്യമില്ല എന്നാണ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിലെ പദ്ധതി പോലും വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടികൾ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home