ad
Deshabhimani

സിഎംആർഎൽ കേസ്: എസ്എഫ്‌ഐഒ റിപ്പോർട്ടില്‍ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on May 23, 2025, 01:43 PM | 1 min read

കൊച്ചി: സിഎംആർഎൽ– എക്‌സാലോജിക്‌ വിഷയത്തിൽ എസ്എഫ്‌ഐഒയ്ക്ക് വീണ്ടും തിരിച്ചടി. എസ്എഫ്‌ഐഒ റിപ്പോർട്ടിലെ തുടർ നടപടികൾ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി തടഞ്ഞു. സമൻസ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക്‌ തുടർ നടപടികൾ ഹൈക്കോടതി വിലക്കിയിരുന്നു.


സിഎംആർഎൽ– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആർഎൽ നൽ​കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആർഎല്ലിനോടും കേന്ദ്ര സർക്കാരിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home