ad
Deshabhimani

ലഹരിമരുന്ന് കടത്ത് കേസിലെ പ്രതി പിടിയിൽ

heroin
വെബ് ഡെസ്ക്

Published on May 03, 2026, 10:06 PM | 1 min read

മംഗലപുരം(തിരുവനന്തപുരം): ​നിരവധി ലഹരിമരുന്ന് കടത്ത് കേസിലെ പ്രതി കഠിനംകുളം പൊലീസ് പിടിയിലായി. തെരുവിൽ തൈവിളാകം വീട്ടിൽ നിസാറാ (36 )ണ് പിടിയിലായത് കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ യുവാവിനെ ലഹരികടത്തുമായി ബന്ധപ്പെട്ട വിവരം പൊലീസിന്‌ നൽകിയതിലുള്ള വിരോധത്തിൽ കഴിഞ്ഞ 27 ന് പുതുക്കുറിച്ചി കടപ്പുറത്ത് തടഞ്ഞുനിർത്തി ബ്ലേഡ് കൊണ്ട് ആക്രമിച്ചശേഷം ഒളിവിൽ പോകുകയായിരുന്നു.

എസ്എച്ച്ഒ സുനുമോൻ, എസ്ഐ സന്തോഷ്, എസ്‌സിപിഒമാരായ രാജേഷ്, സുരേഷ്, സിപിഒമാരായ ദീപക്, ശരത്, ചന്ദ്രകാന്ത്, വിഷ്ണു എന്നിവർ ചേർന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു. മോഷണം, കൊലപാതക ശ്രമം, രാസലഹരി കച്ചവടം, സ്ത്രീധനപീഡനം, ദേഹോപദ്രവം, അടിപിടി കേസുകളിൽ ഉൾപ്പെടെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home