print edition ശ്രീലങ്കയിൽ കുടുങ്ങിയവർക്കായി ഹെൽപ്പ് ഡെസ്ക്

തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയ അടിയന്തര ഹെൽപ്പ് ഡെസ്‌കില്‍ ബന്ധപ്പെടാമെന്ന് നോർക്ക അറിയിച്ചു. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പരിലും ബന്ധപ്പെടാം. കൊളംബോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും ഉള്‍പ്പെടെ അവശ്യസഹായങ്ങൾ ഹൈക്കമീഷന്‍ നൽകുന്നുണ്ട്.










0 comments