ad
Deshabhimani

കനത്തമഴയിൽ കാസർകോട് റോഡ് നെടുകെ പിളർന്നു; വിള്ളൽ രൂപപ്പെട്ടത് 50 മീറ്ററോളം നീളത്തിൽ

Kundamkuzhi road crack

വിള്ളലുണ്ടായ പൊയിനാച്ചി - ബന്തടുക്ക റോഡ്

വെബ് ഡെസ്ക്

Published on Jun 09, 2026, 02:48 PM | 1 min read

പൊയിനാച്ചി (കാസർകോട്): കാസർകോട് പൊയിനാച്ചി - ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിൽ കനത്തമഴയിൽ മെക്കാഡം റോഡ് നെടുകെ പിളർന്നു. ചൊവ്വ രാവിലെ 11 ഓടെയാണ് സംഭവം. 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വലിയ ആഴത്തിലാണ് പിളർന്നത്.


കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിൻ്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്.


രാവിലെ 10 മുതൽ 11.15 വരെ ശക്തമായ മഴയുണ്ടായിരുന്നു. ഇതിനിടെയാണ് വലിയ ശബ്ദത്തോടെ റോഡ് പിളർന്നതെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. പൊയിനാച്ചി-ആലട്ടി റോഡ് കർണാടകയിലക്കുള്ള അന്തർ സംസ്ഥാനപാത കൂടിയാണ്. വിള്ളലുണ്ടായ സമയം വാഹനങ്ങളൊന്നും കടന്നു പോകാത്തതിനാൽ വൻ ദുരന്തം ഒഴിവായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home