ad
Deshabhimani

അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണു; ആലപ്പുഴ വഴി ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

aroor track

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 29, 2025, 06:33 PM | 1 min read

ആലപ്പുഴ: കനത്ത മഴ തുടരവെ ആലപ്പുഴ വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. അരൂർ കെൽട്രോണിന് സമീപം റെയിൽവേ ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.


ആലപ്പുഴ എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ അരമണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു.


ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്‌ തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home