ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുമ്പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഇടുക്കി ജില്ലയിൽ കനത്ത കാലവർഷം തുടരുന്നതിനാൽ ജില്ലയിലെ റെസിഡന്ഷ്യൽ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സർക്കാർ, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ, കേന്ദ്രിയ വിദ്യാലയങ്ങൾ, എല്ലാ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ) ഉൾപ്പെടെ അവധി ബാധകമാണ്.
ജില്ലയിൽ കഴിഞ്ഞ 6 ദിവസമായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, മണ്ണിടിച്ചലിനും, ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണ്. അതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറേണ്ടതാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









0 comments