ad
Deshabhimani

ചുട്ടുപൊള്ളി കേരളം; ജാഗ്രത

heat
വെബ് ഡെസ്ക്

Published on Apr 15, 2026, 06:14 AM | 1 min read

തിരുവനന്തപുരം : കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം. ചൊവ്വാഴ്‌ച പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി. ശനിവരെ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 വരെയും കൊല്ലം ജില്ലയിൽ 38 വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ 37 ഡിഗ്രിവരെയും ഉയരും. സാധാരണയെക്കാൾ മൂന്നു ഡിഗ്രിവരെ അധികമാണിത്‌.


ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്. ഉയർന്ന അൾട്രാ വയലറ്റ്‌ സൂചികയും രേഖപ്പെടുത്തുന്നുണ്ട്‌. ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ഉയർന്ന അൾട്രാ വയലറ്റ്‌ സൂചിക (ഓറഞ്ച്‌ അലർട്ട്‌ 8–10) രേഖപ്പെടുത്തി. ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയാണ്‌ പ്രവചനം. ജൂൺ,-ജൂലൈ മാസങ്ങളിൽ എൽനിനോ പ്രതിഭാസം രൂപപ്പെടാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home