ബ്രെഡ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, ഗൃഹനാഥൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശൂർ : തൃശൂർ, പഴയന്നൂരിൽ ബ്രെഡ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. പഴയന്നൂർ സ്വദേശി വിനോദ് കുമാർ ആണ് മരിച്ചത്. വിനോദിന്റെ മക്കളായ വിദ്യയും വൃന്ദയും ചികിത്സയിൽ തുടരുകയാണ്.
ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി വീട്ടിൽ വെച്ച് വിനോദ് കുമാറും മക്കളും ബ്രഡും ജാമും കഴിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിലെ മൂന്നുപേർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് വിനോദ് കുമാറിനെയും മക്കളെയും ഉടൻതന്നെ ആംബുലൻസിൽ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ വിനോദ് മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.









0 comments