ad
Deshabhimani

print edition വിദ്വേഷപരാമർശം; ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്

tg mohandas dyfi
വെബ് ഡെസ്ക്

Published on Jul 29, 2026, 12:00 AM | 1 min read

കൊച്ചി: ജന്തർമന്തറിലെ വിദ്യാർഥി യുവജനപ്രക്ഷോഭകാരികളെക്കുറിച്ച് വിദ്വേഷപരാമർശം നടത്തിയ ആർഎസ്എസ് നേതാവ്‌ ടി ജി മോഹൻദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലേക്ക്‌ പ്രതിഷേധമാർച്ചുമായി ഡിവൈഎഫ്‌ഐ.


കൂവപ്പാടം ജങ്ഷനിൽനിന്നാരംഭിച്ച മാർച്ച് വീടിനുസമീപം പൊലീസ് തടഞ്ഞു. മോഹൻദാസിന്റെ കോലത്തിൽ പ്രവർത്തകർ ചെരുപ്പുമാലയണിയിച്ചു. ഇതുമായാണ്‌ മാർച്ച്‌ നടത്തിയത്‌. വനിതകളടക്കം നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.


മോഹൻദാസിന്റെ പരാമർശങ്ങൾ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും വിദ്യാർഥികൾക്കെതിരായ കൊലവിളിയും സ്ത്രീകളെ അപമാനിക്കുന്നതുമാണ്‌. എന്നിട്ടും വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേസെടുക്കാൻ മടിച്ചെന്നും ഇത്തരം പരാമർശം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home