ad
Deshabhimani

print edition സീറ്റ് കോഴ ആരോപണം: പ്രകോപിതനായി വേണുഗോപാൽ; ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന് കോൺ​ഗ്രസുകാരുടെ മർദനം

K C Venugopal

കെ സി വേണുഗോപാൽ (File)

വെബ് ഡെസ്ക്

Published on Mar 30, 2026, 04:15 AM | 1 min read

നെടുമ്പാശേരി: ഹരിയാന സീറ്റ് കോഴ ആരോപണത്തിൽ പ്രകോപിതനായി കെ സി വേണുഗോപാൽ എംപി. കൊച്ചി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ഡിജിപിയ്ക്ക് മുന്നിലെത്തിയ പരാതിയിൽ അന്വേഷണം നടത്തട്ടേയെന്നും ആരോപണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.


എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനാർഥിക്ക് വോട്ട് നൽകാൻ ആരെങ്കിലും തയ്യാറായാൽ വേണ്ടെന്ന് പറയുമോ എന്നായിരുന്നു മറുപടി. എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20യുമായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുമായി യാതൊരു ധാരണയും ഇല്ലെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.


ചോദ്യമുന്നയിച്ച 
മാധ്യമപ്രവർത്തകനെ ആക്രമിച്ചു


ഇടുക്കി: സീറ്റ് കോഴ വിവാദത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. കൈരളി ഇടുക്കി റിപ്പോർട്ടർ അഖിൽ ടി എസ് നാണുവിനാണ്‌ ആക്രമണത്തിൽ പരിക്കേറ്റത്‌. തർക്കം പരിഹരിക്കാൻ ഇടപെട്ട മറ്റ്‌ മാധ്യമപ്രവർത്തകരെയും കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home