ad
Deshabhimani

കാൽലക്ഷം ഹരിതകർമ സേനാംഗങ്ങൾക്ക്‌ ആരോഗ്യ സുരക്ഷ

harithakarmasena
വെബ് ഡെസ്ക്

Published on Mar 25, 2025, 12:45 AM | 1 min read

തിരുവനന്തപുരം : ഹരിതകർമ സേനാംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും ചേർന്ന്‌ നടപ്പാക്കുന്ന ‘ഇൻസ്പയർ' ഇൻഷുറൻസ് പദ്ധതിയിൽ ഈ വർഷം അംഗങ്ങളായത് 26,223 പേർ. ഹരിതകർമസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

18 മുതൽ 75 വയസ്സുവരെയുള്ളവർക്ക് അതത് സിഡിഎസുകൾ മുഖേന പദ്ധതിയിൽ ചേരാനാകും. 1384 രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ 50 ശതമാനം കുടുംബശ്രീയും ബാക്കി ഹരിതകർമസേനാ കൺസോർഷ്യത്തിൽനിന്നുമാണ് നൽകുക. ഇതുപ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാൽ മതിയാകും. ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആകെ 2 ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുള്ള അസുഖങ്ങൾക്കും 50,000 രൂപവരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേർത്താണ് 2 ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വർഷംവരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴിയുള്ള ചികിത്സാ ആനുകൂല്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home