ad
Deshabhimani

ആഗസ്ത് 9 മുതൽ സംസ്ഥാനത്ത് ‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്ൻ

india flag
വെബ് ഡെസ്ക്

Published on Aug 08, 2026, 05:42 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ‘ഹർ ഘർ തിരംഗ’ നടപ്പാക്കുന്നു. ആഗസ്ത് 9 മുതൽ 17 വരെ രാജ്യത്തുടനീളം നടക്കുന്ന ക്യാമ്പെയ്ൻ, ‘വന്ദേ മാതരം’ ഗാനത്തിന്റെ 150-വാർഷികാഘോഷവുമായി ബന്ധിപ്പിച്ചാണ് ഈ വർഷം സംഘടിപ്പിക്കുന്നത്. സംസ്ഥാന തല നോഡൽ വകുപ്പുകളായി തദ്ദേശസ്വയംഭരണ വകുപ്പിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും നിശ്ചയിച്ചു.


ജില്ലാതലത്തിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക. കുടുംബശ്രീ മുഖേന ദേശീയപതാക നിർമാണവും വിതരണവും നടത്തും. സ്കൂളുകൾ, പഞ്ചായത്തുകൾ, പോസ്റ്റ് ഓഫിസുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ മുഖേന പതാക വിതരണം ഉറപ്പാക്കും.


har ghar tiranga


സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പതാക ഉയർത്താനും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home