പ്ലസ് വൺ വിദ്യാർഥിനി സ്കൂൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

പാലക്കാട്: പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്തെത്തി. സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ റാഗിങ് ഭയന്നാണ് രുദ്ര കഴിഞ്ഞതെന്ന് വിദ്യാർഥിനിയുടെ അച്ഛൻ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്കു പരാതി നൽകി.
കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16) ആണ് ഇന്നലെ രാത്രി ഒൻപതോടെ സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതേസമയം കുടുംബത്തിന്റെ റാഗിങ് ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു










0 comments