പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയിൽ

കോവളം: സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിലാണ് (27) മരിച്ചത്.
രാത്രിയിൽ ഒന്നാം നിലയിലെ മുറിയിലേക്ക് പോയ കോവളം: അഖിലിനെ രാവിലെ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാൽ മുറി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. അഖിലിന്റെ സുഹൃത്തായ പെൺകുട്ടി ദിവസങ്ങൾക്കുമുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ അഖിലും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം. അച്ഛൻ: അനിൽകുമാർ. അമ്മ: സുനിത. സഹോദരി: അഞ്ജലി.










0 comments