ad
Deshabhimani

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

jaleesa
വെബ് ഡെസ്ക്

Published on Dec 16, 2025, 10:54 AM | 1 min read

വേങ്ങര: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം മിനിക്കാപ്പിൽ കീരിവീട്ടിൽ ജലീസ (31) ആണ്‌ മരിച്ചത്‌. തിങ്കൾ പുലർച്ചെയാണ്‌ വീടിനു പിറകിലെ ഷെഡിലെ കഴുക്കോലിൽ തൂങ്ങിയനിലയിൽ കണ്ടത്‌.

മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മിനി കാപ്പിൽ ജുമാമസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. ഭർത്താവ്‌: നിസാർ. മക്കൾ: നിശ്‌വ, നജ്‌വ, സൈത്. അസ്വാഭാവിക മരണത്തിന് പൊലീസ്‌ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home