പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസ്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസ്. പറവൂർ സ്വദേശിയുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എൻ രാധാകൃഷ്ണൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് രജസ്റ്റർ ചെയ്തിട്ടുണ്ട്. സുമേഷ് രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരാണ് മറ്റുള്ളവർ.
രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയ്ക്കെതിരെയാണ് കേസ്. സന്നദ്ധ സംഘടനയുടെ പേരിൽ പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ പരാതിക്കാരനെ സമീപിച്ചത്. 63,500 രൂപയാണ് പരാതിക്കാരൻ നൽകിയത്. രണ്ട് വർഷം മുമ്പാണ് സംഭവം. ഇതുവരെ പണമോ വാഹനമോ ലഭിച്ചില്ലെന്നാണ് പരാതി.
എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികളെടുക്കുകയെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.










0 comments