ad
Deshabhimani

print edition ഹജ്ജ്‌ വിമാനയാത്ര ഷെഡ്യൂൾ പുറത്തിറക്കി ; ആദ്യ സർവീസ്‌ ഏപ്രിൽ 30ന്‌ 
നെടുമ്പാശേരിയിൽനിന്ന്

hajj 2025
വെബ് ഡെസ്ക്

Published on Jan 30, 2026, 12:30 AM | 1 min read


കരിപ്പൂർ

സംസ്ഥാനത്തെ ഹജ്ജ്‌ വിമാനയാത്ര ഷെഡ്യൂൾ പുറത്തിറക്കി. നെടുമ്പാശേരി, കണ്ണൂർ പുറപ്പെടൽകേന്ദ്രങ്ങളിൽനിന്നുള്ള വിമാന ഷെഡ്യൂളുകളാണ് പ്രസിദ്ധീകരിച്ചത്. കരിപ്പൂരിൽനിന്നുള്ള ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടില്ല. ആകാശ എയറാണ് കരിപ്പൂരിൽനിന്ന് സർവീസ് നടത്തുക.


​നെടുമ്പാശേരിയിൽനിന്ന് ഫ്‌ളൈ നാസ് ആണ് സർവീസ് നടത്തുന്നത്. കേരളത്തിൽനിന്നുള്ള ഷോർട്ട്‌ ഹജ്ജ് യാത്രയും നെടുമ്പാശേരിയിൽനിന്നാണ്. ഏപ്രിൽ 30ന് പകൽ 2.30നാണ് ആദ്യ സർവീസ്. മെയ് 19ന് അവസാനിക്കും. ഷോർട്ട് ഹജ്ജ് ഫ്‌ളൈറ്റ് മെയ് 17, 18, 19 തീയതികളിലാണ്‌.


​​​കണ്ണൂരിൽനിന്ന് ഫ്‌ളൈ അദീലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് മെയ് അഞ്ചിന്‌ രാത്രി 11.30നും അവസാന സർവീസ് മെയ് 14നുമാണ്‌. ജിദ്ദയിലേക്കാണ് സർവീസുകൾ. മദീനയിൽനിന്നാണ് മടക്കയാത്ര. ​ഈവർഷംമുതൽ തീർഥാടകർക്ക് സ്വന്തംനിലയിൽ ഫ്‌ളൈറ്റും യാത്രാ തീയതിയും തെരഞ്ഞെടുക്കാവുന്ന ഓൺലൈൻ ഫ്‌ളൈറ്റ് ബുക്കിങ്‌ സൗകര്യം ഒരുക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home