ad
Deshabhimani

ഇ-ഓട്ടോ വാങ്ങാം, നല്ല ലാഭത്തിൽ; സബ്സിഡിയ്ക്കുള്ള അപേക്ഷ മാര്‍ച്ച് നാല് മുതല്‍

eauto

File Image

വെബ് ഡെസ്ക്

Published on Feb 27, 2026, 05:46 PM | 1 min read

തിരുവനന്തപുരം: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് നല്ലവാർത്ത. സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ ഇ-ഓട്ടോകൾ വാങ്ങാം. 30,000 രൂപയാണ് സബ്സിഡി നൽകുന്നത്. സബ്സിഡിക്കുള്ള അപേക്ഷകൾ മാർച്ച് നാല് മുതൽ ആരംഭിക്കും.


ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി അനുവദിക്കുന്നത്.


ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ അഞ്ഞൂറ് എണ്ണം മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും.


അപേക്ഷകൾ മാർച്ച് നാല് മുതൽ ഓൺലൈനായി സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് : https://transportservices.nic.in/KeralaEV/#/dashboard/service-info


2019 ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതിപ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ സബ്സിഡി അനുവദിക്കുകയുള്ളു. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും mvd.kerala.gov.in ലഭ്യമാണ്. ഈ വർഷം സബ്‌സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടരുകയാണെങ്കിൽ അപേക്ഷിക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home