ad
Deshabhimani

വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും: വിദ്യാഭ്യാസമന്ത്രി

school students
വെബ് ഡെസ്ക്

Published on Aug 13, 2025, 11:12 AM | 1 min read

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


പരിഷ്കരണത്തിന്റെ ഭാഗമായി ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും. കൂടാതെ വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home