ad
Deshabhimani

ഗവ. പ്ലീഡർ തസ്തിക സൃഷ്ടിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

kerala secretariat
വെബ് ഡെസ്ക്

Published on Jun 18, 2025, 12:45 PM | 1 min read

തിരുവനന്തപുരം: ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ്‌ പ്ലീഡർമാരുടെയും ഗവൺമെന്റ്‌ പ്ലീഡർമാരുടെയും മൂന്നു വീതം അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.


വാഹനങ്ങൾ വാങ്ങാൻ അനുമതി


ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നൽകി.


പാട്ടത്തിന് നൽകും


തിരുവനന്തപുരം പേട്ട- കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കർ ഭൂമി എയർ ഇന്ത്യ എൻജിനീയറിങ്‌ സർവീസസ് ലിമിറ്റഡിന് 10 വർഷത്തേക്ക് 3,51,84,072 രൂപ വാർഷിക നിരക്കിൽ നിബന്ധനകളോടെ പാട്ടത്തിന് നൽകും.


ഉത്തരവ് ഭേദഗതി


എറണാകുളം കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ട്രാവൻകൂർ റയോൺസിനു മുമ്പ്‌ പാട്ടത്തിന് നൽകിയിരുന്ന 30 ഏക്കർ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിൻഫ്രയ്‌ക്ക്‌ വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിനായി പതിച്ചു നൽകാൻ തീരുമാനിച്ചിരുന്ന ഉത്തരവിലെ ഭൂമിവില പൊതു താൽപര്യാർഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home