Deshabhimani

print edition പായസത്തിന്‌ മധുരം കുറയും; പഞ്ചസാരയ്‌ക്ക്‌ 80, 
പായസപ്പരിപ്പിന്‌ 130

sugar.
വെബ് ഡെസ്ക്

Published on Aug 25, 2026, 01:30 AM | 2 min read

തിരുവനന്തപുരം: ഓണക്കാലത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താനായെന്ന സർക്കാർ വാദം പൊള്ള. കിലോയ്‌ക്ക്‌ 40 രൂപയുണ്ടായിരുന്ന പഞ്ചസാരയ്‌ക്ക്‌ 80ഉം പായസപ്പരിപ്പിന്‌ 130ഉം രൂപയായതോടെ ഓണപ്പായസത്തിന്‌ ഇത്തവണ മധുരം കുറയ്‌ക്കേണ്ടിവരും. ശർക്കരയ്‌ക്ക്‌ 110 രൂപയുമായി.


വിപണിയിലിടപെടുന്നതിലെ സർക്കാർ പാളിച്ചയാണ്‌ വിലക്കയറ്റത്തിന്‌ കാരണം. അരിക്ക്‌ ഒരുമാസത്തിനിടയിൽ10മുതൽ 15രൂപ വരെ വർധിച്ചു. 50–55 രൂപയായിരുന്ന മട്ടയ്‌ക്കും പൊന്നിക്കും 65 രൂപ കടന്നു. എൽഡിഎഫ്‌ ഭരണകാലത്ത്‌ റേഷൻ കട വഴിയും സപ്ലൈകോ വിപണന കേന്ദ്രങ്ങളിലൂടെയും കൂടുതൽ അരി വിതരണംചെയ്‌താണ്‌ ഇവയുടെ പൊതുവിപണിയിലെ വില നിയന്ത്രിച്ചിരുന്നത്‌. ആവശ്യത്തിന്‌ ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തിയത്‌ ജനങ്ങൾക്ക്‌ ഓണത്തിന്‌ കാണം വിൽക്കേണ്ടിവന്നില്ല. റേഷന് പുറമെ സപ്ലൈകോ വഴി കാര്‍ഡൊന്നിന് 20 കിലോഗ്രാം അരി 25 രൂപ നിരക്കിലും ലഭ്യമാക്കി. ഇപ്പോള്‍ കിലോഗ്രാമിന് 33 രൂപയായി. ഇ‍ൗ ഓണത്തിന്‌ റേഷൻകടയിലൂടെയുള്ള 10.90 രൂപയുടെ അരി 26 രൂപയ്‌ക്ക്‌ സ്‌പെഷൽ അരി എന്ന പേരിലാണ്‌ വിതരണം. എല്ലാവിഭാഗം കാർഡുകാർക്കും നൽകുന്ന അരിയുടെ അളവും കുറച്ചു. സ്വാഭാവികമായും അവർ പൊതുവിപണിയിൽനിന്ന്‌ അരി വാങ്ങേണ്ട സ്ഥിതിയായി.


വെളിച്ചെണ്ണ 300, മല്ലി 250 രൂപ, വൻപയർ 120, ഉഴുന്ന്‌ 145, പരിപ്പ്‌ 140, ഉരുളക്കിഴങ്ങ്‌ 150, ഉള്ളി 160, ഞാലിപ്പൂവൻ 120, പാവയ്‌ക്ക 100 എന്നിങ്ങനെയാണ്‌ ഇപ്പോഴത്തെ വില. ഇവയ്‌ക്കെല്ലാം മാർച്ചിലേതിനേക്കാൾ വലിയ തോതിലാണ്‌ വില കൂടിയത്‌.



സപ്ലൈകോയിൽ എത്തിയത്‌ 
മുൻവർഷത്തേതിന്റെ പകുതിപേർമാത്രം


ഓണക്കാലത്ത്‌ സപ്ലൈകോയിൽ എത്തിയത്‌ കഴിഞ്ഞ വർഷം വന്നതിന്റെ പകുതിപേർ മാത്രം. ഞായർവരെ 30 ലക്ഷം പേരാണ്‌ സപ്ലൈകോയിൽ എത്തിയത്‌. കഴിഞ്ഞവർഷം ഓണക്കാലത്ത്‌ 57 ലക്ഷം പേർ സപ്ലൈകോയിൽനിന്ന്‌ സാധനം വാങ്ങിയിരുന്നു. ഓണ സീസണിൽ 387 കോടി രൂപയുടെ കച്ചവടം കഴിഞ്ഞ വർഷം നടന്നു, ഇത്തവണ 200 കോടി കടന്നു, 300 കോടിയിലേക്ക്‌ അടുക്കുന്ന എന്ന കുപ്രചാരണമാണ്‌ നടത്തുന്നത്‌.

പൊതുവിപണിയിൽ പഞ്ചസാരയുടെയും അരിയുടെയും പയറുവർഗങ്ങളുടെയും ഉൾപ്പെടെ വില കുതിച്ചുയരുകയാണ്‌. പഞ്ചസാര വില 80 രൂപയെത്തി. അരിക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും തീപിടിച്ച വിലയാണ്. കഴിഞ്ഞവർഷംവരെ റേഷൻ കടകൾവഴി നീല, വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപയ്‌ക്ക്‌ നിലവാരമുള്ള 10 കിലോ അരി നൽകിയിരുന്നു. ഇപ്പോൾ അതിന്റെ വില 26 രൂപയാണ്. കൂടാതെ എല്ലാ കാർഡുടമകൾക്കും സപ്ലൈകോ ഔട്ട്‌ലറ്റുകൾ വഴി 26 രൂപയ്ക്ക് 20 കിലോ അരിവരെ വാങ്ങാൻ കഴിയുമായിരുന്നു. അതും നിലച്ചു. ഭൂരിഭാഗം സപ്ലൈകോ ഔട്ട്‌ലറ്റുകളിലും സാധനങ്ങൾ സ്റ്റോക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home