ad
Deshabhimani

print edition രാഷ്ട്രപതിക്ക് ഗവർ‌ണറുടെ അത്താഴവിരുന്ന് 22ന്

President Murmu
വെബ് ഡെസ്ക്

Published on Oct 18, 2025, 12:22 AM | 1 min read

തിരുവനന്തപുരം: നാല്‌ ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്ര‍ൗപദി മുർമുവിന് ഗവർണർ നൽകുന്ന അത്താഴവിരുന്നിലേക്ക് നൂറിലേറെപേർക്ക് ക്ഷണം. സന്ദർശനത്തിന്റെ രണ്ടാംദിനമായ ബുധനാഴ്ചയാണ് തിരുവനന്തപുരം ഗ്രാൻഡ് ഹയാത്ത്‌ ഹോട്ടലിൽ വിരുന്നൊരുക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, എംപിമാർ, ജില്ലയിലെ എംഎൽഎമാർ, ചീഫ് സെക്രട്ടറി, സമുദായ നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവർക്കാണ് ക്ഷണം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബിഹാർ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ എന്നിവരും പങ്കെടുക്കും.


ചൊവ്വ വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ താമസിക്കും. ബുധൻ രാവിലെ തിരുവനന്തപുരത്തുനിന്ന്‌ ഹെലികോപ്ടറിൽ ശബരിമലയിലേക്ക് പോകും. വൈകിട്ട്‌ 5.30ന്‌ തിരിച്ച്‌ രാജ്‌ഭവനിലെത്തും. രാത്രി എട്ടിനാണ് വിരുന്ന്. തലസ്ഥാനത്ത് 23ന് മാത്രമാണ് രാഷ്ട്രപതിക്ക് പരിപാടിയുള്ളത്. 23ന്‌ രാവിലെ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനമാണ്‌ പരിപാടി.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home