ad
Deshabhimani

'ഒപ്പം നിന്നത് സർക്കാർ'; ചൂരൽമല ദുരന്തബാധിതരായ 30ലധികം കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

Chooralmala Family cpim.jpg
വെബ് ഡെസ്ക്

Published on Dec 10, 2025, 12:58 PM | 1 min read

കൽപറ്റ: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരിതബാധിതരായ മനുഷ്യരെ ചേർത്തു പിടിച്ച സർക്കാരിനും സിപിഐ എമ്മിനും പിന്തുണയർപ്പിച്ച് പ്രദേശവാസികൾ. ചൂരല്‍മലയിലെ ദുരിതബാധിതരായ കോൺ​ഗ്രസ്, മുസ്ലീംലീ​ഗ് പ്രവർത്തകരായ 32 കുടുംബങ്ങളാണ് സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.


കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും കോൺ​ഗ്രസ് നേതാവുമായ നസീർ ആലയ്ക്കൽ അടക്കമുള്ളവരാണ് പാർടിയുമായി സഹകരിക്കാൻ തയ്യാറായത്. ദുരന്ത ബാധിതരുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തുകയും വീട് വച്ച് നൽകാതെ വഞ്ചിക്കുകയും ചെയ്ത യുഡിഎഫ് നടപടികളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ രാജിവെച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home