ad
Deshabhimani

print edition വാക്കുപാലിച്ച് സർക്കാർ; 5 അധ്യാപകർക്കുകൂടി നിയമനം

teacher

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Apr 23, 2026, 01:04 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂൾ പ്രിൻസിപ്പൽ തസ്തികകളിലേക്ക് പ്രമോഷൻ ലഭിച്ചിട്ടും ഒഴിവുകൾ ഇല്ലാതിരുന്നതിനാൽ നിയമനം കാത്തുനിന്ന അഞ്ച് അധ്യാപകർക്കുകൂടി നിയമനം നൽകി സർക്കാർ ഉത്തരവിറക്കി.


നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എച്ച്എസ്എസ്‌ടി കാറ്റഗറിയിൽനിന്ന് 77 പേർക്കും എച്ച്എം, എഇഒ കാറ്റഗറിയിൽനിന്ന് 36 പേർക്കും പ്രിൻസിപ്പൽ തസ്തികയിലേക്ക് പ്രമോഷൻ നൽകിയിരുന്നു. എന്നാൽ ഇതിൽ എച്ച്എം, എഇഒ വിഭാഗത്തിലെ 17 പേർക്ക് സീനിയർ ഹയർ സെക്കൻഡറി ടീച്ചർ തസ്തികകളിൽ മതിയായ ഒഴിവുകൾ ഇല്ലാതിരുന്നതിനാൽ സ്‌ക‍ൂളുകൾ അനുവദിച്ചിരുന്നില്ല.


മാർച്ചിലെ വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് ഇവർക്ക് നിയമനം നൽകുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home