ad
Deshabhimani

കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം: 30 കോടി രൂപ അനുവദിച്ചു

agricultural workers
വെബ് ഡെസ്ക്

Published on Mar 27, 2025, 03:54 PM | 1 min read

തിരുവനന്തപുരം: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


ഇതേ ആവശ്യത്തിന്‌ ഈ സാമ്പത്തിക വർഷം നേരത്തെ രണ്ടുതവണയായി 30 കോടി രൂപ അനുവദിച്ചിരുന്നു. 20 കോടി രൂപ മാച്ചിങ്‌ ഗ്രാന്റായും. 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായും അനുവദിച്ചു. 2020-21 മുതൽ ഇതുവരെ 222 കോടി രൂപ ഇതിനായി നൽകിയിട്ടുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home