ad
Deshabhimani

print edition സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ മാനദണ്ഡപ്രകാരമാകണം: -ബിനോയ് വിശ്വം

binoy viswom press meet

ബിനോയ് വിശ്വം

വെബ് ഡെസ്ക്

Published on May 16, 2026, 03:54 AM | 1 min read

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ മാനദണ്ഡപ്രകാരമായിരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് ഇടതുപക്ഷ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളതാണെന്നും അത് അട്ടിമറിച്ച്‌ തലങ്ങും വിലങ്ങും സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപക -സർവീസ് സംഘടനാ സമരസമിതിയുടെ ജനറൽ കൺവീനറായിരുന്ന കെ പി ഗോപകുമാറിന് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി നൽകിയ യാത്രയയപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ അധ്യക്ഷനായി. ജോയിന്റ് കൗൺസിലിന്റെ ഉപഹാരം ബിനോയ് വിശ്വം, കെ പി ഗോപകുമാറിന് കൈമാറി.

ജി ആർ അനിൽ, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ, ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കൗൺസിൽ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, ജോയിന്റ് കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡോ. ബിനു പ്രശാന്ത്, എം എസ് സുഗൈതകുമാരി, എസ് സജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home