ad
Deshabhimani

വിദ്യാർഥിനിയോട്‌ അശ്ലീലം പറഞ്ഞത്‌
 ചോദ്യംചെയ്‌തു ; എസ്‌എഫ്‌ഐ നേതാവിനെ ലഹരിസംഘം 
കുത്തിപ്പരിക്കേൽപ്പിച്ചു

Goons Attack

കഠാരയുടെ ഒടിഞ്ഞ ഭാഗം കാൽമുട്ടിനുള്ളിൽ– എക്സ്‌റേ ദൃശ്യം

വെബ് ഡെസ്ക്

Published on Aug 25, 2025, 01:36 AM | 1 min read


കണ്ണൂർ

വിദ്യാർഥിനിയോട്‌ അശ്ലീലം പറഞ്ഞത്‌ ചോദ്യംചെയ്‌ത എസ്‌എഫ്‌ഐ നേതാവിനെ ലഹരിസംഘം കുത്തിപ്പരിക്കേൽപ്പിച്ചു. എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗവും എടക്കാട്‌ ഏരിയാ സെക്രട്ടറിയുമായ കെ എം വൈഷ്‌ണവിനെ(24)യാണ്‌ തോട്ടടയിലെ കണ്ണൂർ എസ്‌എൻ കോളേജിനു മുമ്പിൽവച്ച്‌ കുത്തിയത്‌. ഞായറാഴ്‌ച പകൽ രണ്ടരയോടെയാണ്‌ സംഭവം. കൈക്കും കാൽമുട്ടിനും പരിക്കേറ്റു. കഠാരയുടെ പകുതിഭാഗം പൊട്ടി കാൽമുട്ടിനുള്ളിലായി. കണ്ണൂർ എ കെ ജി ആശുപത്രിയിൽ വൈഷ്‌ണവിന്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തി.


കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു വൈഷ്‌ണവ്‌. കോളേജിനു പുറത്ത്‌ എസ്‌എഫ്‌ഐ പ്രവർത്തകയോട്‌ സംസാരിക്കുമ്പോൾ, ബൈക്കിലെത്തിയ രണ്ടുപേർ അശ്ലീലം പറഞ്ഞു. ബൈക്കോടിച്ചുപോയശേഷം തിരികെവന്ന്‌ വീണ്ടും അശ്ലീലം പറഞ്ഞത്‌ വൈഷ്‌ണവ്‌ ചോദ്യംചെയ്‌തപ്പോൾ നെഞ്ചിനുനേരേ കഠാര വീശി. ഒഴിഞ്ഞുമാറുന്നതിനിടെ കൈക്ക്‌ കുത്തേറ്റു. തുടർന്ന്‌ കാൽമുട്ടിനും കുത്തി. കഠാര പൊട്ടിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കണ്ണൂർ ട‍ൗൺ പൊലീസ്‌ കേസെടുത്ത്‌ പ്രതികളെ തിരയുകയാണ്‌.


കോളേജ്‌ പരിസരത്ത്‌ വിദ്യാർഥിനികളോട്‌ ലഹരിസംഘങ്ങൾ അപമര്യാദയായി പെരുമാറുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home