ad
Deshabhimani

കോഴിക്കോട് ചരക്ക് ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

wmremove-transformed.
വെബ് ഡെസ്ക്

Published on Sep 13, 2026, 11:46 AM | 1 min read

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു. തീ ഉയരുന്നത് കണ്ട ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.


ശനിയാഴ്ച രാത്രി ഏകദേശം 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ലോറിയുടെ പിന്നിലെ ടയറിന് സമീപത്ത് നിന്നാണ് തീ പടർന്നത്. ലോറിയുടെ പിന്നാലെയെത്തിയ മറ്റ് വാഹനയാത്രക്കാരാണ് ഡ്രൈവറെ വിവരമറിയിച്ചത്. ഉടൻ തന്നെ ലോറി റോഡരികിൽ നിർത്തി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ നാട്ടുകാർ തീയണയ്ക്കാൻ ശ്രമം നടത്തി. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഉടൻ സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയായിരുന്നു. ലോറിയുടെ പിൻഭാ​ഗം പൂർണമായും കത്തിയ നിലയിലാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home