ഇന്ന് ദുഃഖവെള്ളി ; പീഢാനുഭവ സ്‌മരണപുതുക്കി വിശ്വാസികൾ

പെസഹ ദിനത്തിൽ കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു
തിരുവനന്തപുരം : ക്രിസ്‌തുവിന്റെ പീഢാനുഭവ സ്‌മരണപുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ പ്രത്യേക പ്രാർഥനകളുണ്ടാകും. ക്രിസ്‌തുവിന്റെ അന്ത്യഅത്താഴത്തെ അനുസ്‌മരിച്ച് വിശ്വാസികൾ വ്യാഴാഴ്ച പെസഹ ആചരിച്ചു.
കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ പെസഹ ശുശ്രൂഷകളിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. വാരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ആന്റണി വാലുങ്കൽ കാൽകഴുകൽ ശുശ്രൂഷ നിർവഹിച്ചു. ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലായിരുന്നു കോതമംഗലം മർത്ത മറിയം കത്തീഡ്രൽ വലിയപള്ളിയിലെ ശുശ്രൂഷകൾ.
ഞായറാഴ്ചയാണ് ഈസ്‌റ്റർ.
0 comments