ad
Deshabhimani

പൂട്ടിയിട്ട വീട്ടിൽ നിന്നും 27.5 പവൻ സ്വർണ്ണവും 12500 രൂപയും മോഷണം പോയി

theft
വെബ് ഡെസ്ക്

Published on May 31, 2025, 06:23 PM | 1 min read

മണ്ണാർക്കാട്: നഗരത്തിലെ ശിവൻ കുന്നിൽ പൂട്ടിക്കിടന്ന വീടിന്റെ വാതിൽകുത്തിപൊളിച്ച് ഇരുപത്തിയേഴര പവൻ സ്വർണ്ണവും 125O0 രൂപയും മോഷ്ടാക്കൾ കവർന്നു . വടക്കുമണ്ണം ശിവ ൻകുന്ന് ശിവക്ഷേത്രത്തിന് മുൻവശത്തായുള്ള റിട്ട. അധ്യാപകരായ ശ്രീനിലയത്തിൽ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷി ച്ചിരുന്ന 27.5ന് പവൻ സ്വർണാഭരണങ്ങളും 12500 രൂപയുമാണ് നഷ്‌ടപ്പെട്ടിട്ടുള്ളതായി വില യിരുത്തുന്നത്.


വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നിട്ടുള്ളത്. വീട്ടുകാർ കഴി ഞ്ഞ ഞായറാഴ്ച ബാംഗ്ലൂരിലുള്ള മകൻ്റെ വീട്ടിലേക്ക് പോയിരുന്നതിനാൽ വീട് പൂട്ടി കിടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പിൻ വശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അയൽവക്കത്തെ ബിന്ദുവാണ് മോഷണം വിവരം അറിയുന്നത്.മുൻവശത്തെ വാതിലിന്റെ താഴ് തകർത്തനിലയിൽ കാണുന്നത്. അടുക്കളവാതിലും തുറന്നിട്ട നിലയിലായിരുന്നു. ഉടൻമറ്റ് അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് മണ്ണാർക്കാട് പൊലിസിന് വിവരം നൽകി. പൊലിസെത്തി നടത്തിയ പരിശോധനയിൽ കവർച്ച നടന്നതായി വ്യക്തമായി.


ബാംഗ്ലൂരിലുള്ള വീട്ടുടമസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് അലമാരയിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നതായി അറിയുന്നത്.പരിശോധന യിൽ ഇതു നഷ്‌ടപ്പെട്ടതായും കണ്ടെത്തി. വീട്ടുകാർ സ്ഥലത്തെത്തിയശേഷമേ നഷ്‌ടപ്പെ ട്ടതെന്തൊക്കെയാണെന്നതിന്റെ പൂർണമായ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലിസ് അറിയിച്ചു. വാതിൽ പൊളിച്ച് അകത്തുകയറിയ മോ ഷ്‌ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്നത്. വീട്ടിൽനിന്നും മോഷ്ടിച്ചതെന്നു കരുതുന്ന ടാബ്, ഫോൺ എന്നിവ സമീപ ത്തെ വഴിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home