print edition ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡ് വിശദീകരിക്കും: മന്ത്രി വി എൻ വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചെലവ് സംബന്ധിച്ച് വിശദീകരിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് മന്ത്രി വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയമസഭാ ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്.
പരിപാടിയുടെ നടത്തിപ്പിലോ മറ്റ് സാന്പത്തിക കാര്യങ്ങളിലോ സർക്കാരിന് ഇടപെടാനാകില്ല. ശബരിമലയുമായി ബന്ധപ്പെട്ട എസ്‌ഐടി അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. വിഷയം സമഗ്രമായി അന്വേഷിക്കണമെന്നതായിരുന്നു സർക്കാർ നിലപാട്.
അന്വേഷണം ശരിയായ ദിശയിൽ മുന്നേറുന്പോൾ, അന്വേഷണത്തെ സ്വാധീനിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുകയാണ്. കേസിലെ പ്രതിയായ പോറ്റിയും സ്വർണം വാങ്ങിയ ഗോവർധനും കോൺഗ്രസ് നേതാക്കളായ അടൂർ പ്രകാശിനും ആന്റോ ആന്റണിക്കുമൊപ്പം എന്തിനാണ് സോണിയാഗാന്ധിയെ സന്ദർശിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments